Saturday, August 13, 2022
HomeGulfയുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,940 കോവിഡ് കേസുകൾ

യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,940 കോവിഡ് കേസുകൾ

അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,940 കോവിഡ് കേസുകൾ. ചികിത്സയിലായിരുന്ന 1,788 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയിട്ടുണ്ട്.

കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ മരണപ്പെട്ടതായും അറിയിപ്പില്‍ പറയുന്നു.

പുതിയതായി നടത്തിയ 3,00,076 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,47,588 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,27,789 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,317 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,482 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Most Popular