യുഎഇ യിൽ ഇന്ന് 69 പുതിയ കോവിഡ് കേസുകൾ; 89 രോഗമുക്തി

uae covid

യുഎഇയിൽ ഇന്ന് 69 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 742,507 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,149 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 89 പേർ കൂടി വൈറസ് ബാധയെ അതിജീവിച്ചതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 737,570 ആയി. യുഎഇയിൽ നിലവിൽ 2,788 സജീവ കോവിഡ് കേസുകളാണുള്ളത്. 355,085 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 69 പുതിയ കേസുകൾ കണ്ടെത്തിയത്