Tuesday, January 25, 2022
HomeGulfയുഎഇ യിൽ കോവിഡ് കേസുകൾ കൂടുന്നു; രണ്ടാഴ്ചത്തേക്ക് ഇനി ക്ലാസുകൾ ഓൺലൈൻ ആക്കും

യുഎഇ യിൽ കോവിഡ് കേസുകൾ കൂടുന്നു; രണ്ടാഴ്ചത്തേക്ക് ഇനി ക്ലാസുകൾ ഓൺലൈൻ ആക്കും

അബുദാബി: യുഎഇയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ രീതിയിലേക്ക് വീണ്ടും ക്ലാസുകൾ മാറുന്നു. രണ്ടാഴ്ചത്തേക്ക് ഓൺലൈൻ ക്ലാസുകൾ നടത്തുമെന്ന് സർക്കാർ വക്താവ് അറിയിച്ചു. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ (Second semester classes) ആരംഭിക്കാനിരിക്കവെയാണ് ആദ്യം രണ്ടാഴ്‍ച ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. സ്‍കൂളുകള്‍, സര്‍വകലാശാലകള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നിവയ്‍ക്കെല്ലാം പുതിയ അറിയിപ്പ് ബാധകമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ രീതിയിലുള്ള കോവിഡ് കേസുകളുടെ വർദ്ധനവ് രാജ്യത്ത് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അതേസമയം സർക്കാർ ഇതര സ്കൂളുകൾക്കും മറ്റും ഈ തീരുമാനം ബാധകമാണോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമാക്കിയിട്ടില്ല.

അതേമയം അബുദാബിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‍കൂളുകളില്‍ ആദ്യ രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും പഠനമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. അതേസമയം ദുബൈയിലെ സ്‍കൂളുകളില്‍ ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങും.

Most Popular