Saturday, May 21, 2022
HomeGulfയു എ ഇയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗം ഒഴിവാക്കുന്നു; ക്വാറന്റൈൻ നിയന്ത്രണങ്ങളിലും ഇളവ്

യു എ ഇയിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗം ഒഴിവാക്കുന്നു; ക്വാറന്റൈൻ നിയന്ത്രണങ്ങളിലും ഇളവ്

അബുദാബി: പൊതു സ്ഥലങ്ങളിൽ മാസ്ക് ഒഴിവാക്കാനുള്ള തീരുമാനവുമായി യുഎഇ. മാർച്ച് ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ക്വാറന്റൈൻ നിയന്ത്രണങ്ങളിലടക്കം മാറ്റം വരുത്തുന്നതാണ് യു എ ഇയുടെ പുതിയ തീരുമാനങ്ങൾ. പൊതു ഇടങ്ങളിൽ മാസ്ക് ഒഴിവാക്കാം. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിര്ബന്ധമാണ്.

കൊവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിയിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കുള്ള ക്വാറന്റൈൻ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. പ്രാദേശിക തലത്തില്‍ ഓരോ എമിറേറ്റുകള്‍ക്കും ക്വാറന്‍റൈന്‍ സമയം നിശ്ചയിക്കാമെന്നും നിർദേശത്തിൽ പറയുന്നു.

പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരുമീറ്റര്‍ നിയന്ത്രണം തുടരും. വാക്സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവായ ക്യു ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് കൈവശം കരുതണം, തുടങ്ങിയവയാണ് നിർദേശങ്ങൾ.

Most Popular