അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രവാസികൾ യുഎഇ യിൽ അറസ്റ്റിൽ

ഷാര്‍ജ: യുഎഇയില്‍ അനാശാസ്യ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പ്രവാസികൾ അറസ്റ്റിലായി. ഷാര്‍ജ പൊലീസാണ് നടപടി സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. പിടിയിലായ പ്രവാസികളെല്ലാം ഏഷ്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള ക്രൂരതയാണ് തമാശയെന്ന പേരില്‍ യുവാക്കള്‍ നടത്തിയതെന്ന് പൊലീസ് അധികൃതര്‍ പറ‍ഞ്ഞു. സംഘത്തിലെ രണ്ട് പേര്‍ ചേര്‍ന്ന് മൂന്നാമനെ കാറിന്റെ ഡിക്കിയില്‍ അടച്ചിടുന്നതും മറ്റുമായിരുന്നു പ്രചരിച്ച ദൃശ്യങ്ങളിലുള്ളത്. പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ തമാശയ്ക്ക് വേണ്ടിയാണ് ഇത് ചെയ്‍തതെന്ന് യുവാക്കള്‍ അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്‍ത് ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.