യുഎഇയിൽ കനത്ത മൂടൽ മഞ്ഞ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

അബുദാബി; യുഎഇ യിൽ അതിരാവിലെ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് തുടരുകയാണ്. വാഹന യാത്രക്കാരാണ് ദുരിതത്തിലാവുന്നവരിൽ അധികവും. മൂടൽ മഞ്ഞിൽ പരസ്പരം കാണാത്തവിധം ദൂരക്കാഴ്ച കുറഞ്ഞതോടെ ട്രക്ക്, തൊഴിലാളി ബസ് തുടങ്ങി വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി തടഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ കരുതലോടെ യാത്ര ചെയ്തില്ലെങ്കിൽ അപകടം പിന്നാലെയെത്തും.

∙മഞ്ഞുവീഴ്ചയുള്ളപ്പോൾ വേഗം 80 കി.മീ ആയി കുറയ്ക്കുക

·∙മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക

·∙ലോ ബീം ലൈറ്റ് മാത്രം ഉപയോഗിക്കുക

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം:

∙ഓവർടേക്കിങും ലെയ്ൻ മാറ്റവും വേണ്ട

·∙കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിക്കരുത്

·∙മുന്നിലുള്ള വാഹനം കാണാത്തവിധം ദൃശ്യ പരിധി കുറഞ്ഞാൽ സുരക്ഷിത അകലത്തിലേക്ക് മാറ്റി വാഹനം നിർത്തിയിടുക.

·∙അന്തരീക്ഷം തെളിഞ്ഞ ശേഷം യാത്ര തുടരാം.

പിഴ, ബ്ലാക്ക് പോയിന്റ്

മഞ്ഞുള്ള സമയത്ത് ലോ ബീം ലൈറ്റിടാതെ (ഫോഗ് ലൈറ്റ്) വാഹനം ഓടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിൻറുമാണ് ശിക്ഷ. ഈ സമയങ്ങളിൽ ട്രക്ക് ഉൾപ്പെടെ ഭാരവാഹനങ്ങൾ നിരത്തിലിറങ്ങാൻ പാടില്ല. നിയമം പാലിക്കാത്ത ട്രക്ക്, തൊഴിലാളി ബസ് ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിൻറും ശിക്ഷയുണ്ട്.