Sunday, November 27, 2022
HomeGulfയുഎഇ ദേശിയ ഫുട്ബാൾ ടീം മുൻ പരിശീലകന് അപകടത്തിൽ ഗുരുതര പരിക്ക്

യുഎഇ ദേശിയ ഫുട്ബാൾ ടീം മുൻ പരിശീലകന് അപകടത്തിൽ ഗുരുതര പരിക്ക്

അബുദാബി: യുഎഇ ദേശിയ ഫുട്ബാൾ ടീം മുൻ പരിശീലകന് അപകടത്തിൽ ഗുരുതര പരിക്ക്. തായ് ലന്‍ഡിലുണ്ടായ ബൈക്ക് അപകടത്തിലാണ് 57കാരനായ മഹ്ദി അലിക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റത് .

ശനിയാഴ്ചയാണ് അപകടം ഉണ്ടായത്. തായ് ലന്‍ഡിലെ കൊ സാമ്യു ദ്വീപില്‍ സവാരി നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുഎഇ അഡ്നോക് പ്രോ ലീഗില്‍ ഷബാബ് അല്‍ അഹ്ലിയുടെ പരിശീലകനായിരുന്നു. സ്വകാര്യ വിമാനത്തില്‍ മഹ്ദി അലിയെ യുഎഇയിലെത്തിക്കും. 1980കളില്‍ മഹ്ദി അലി യുഎഇയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2000 മുതല്‍ അസി. കോച്ചായും 2012 – 2017 വരെ കോച്ചായും സേവനം അനുഷ്ഠിച്ചു.

Most Popular