യു എ ഇ എമിറേറ്റിലെ സൗജന്യ പാര്‍ക്കിങ് വെള്ളിയാഴ്ചയില്‍ നിന്നും ഞായറാഴ്ചയിലേക്ക് മാറ്റി. ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ മാറ്റം അറിയിച്ചത്.
രാവിലെ 8 മുതല്‍ രാത്രി 10 വരെ പതിനാലു മണിക്കൂറാണ് ദുബായിലെ പാര്‍ക്കിങ് ഫീസ് ഈടാക്കുന്നത്. ഇനി മുതല്‍ ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും പാര്‍ക്കിങ് സൗജന്യമായിരിക്കും.