Thursday, December 8, 2022
HomeGulfയുഎഇയിൽ ഇന്ധനവില ഏറ്റവും താഴ്ന്ന നിലയിൽ

യുഎഇയിൽ ഇന്ധനവില ഏറ്റവും താഴ്ന്ന നിലയിൽ

അബുദാബി: യുഎഇയിൽ ഇന്ധനവില ഏറ്റവും താഴ്ന്ന നിലയിൽ. തുടർച്ചയായ മൂന്നാം മാസമാണ് ഇന്ധനവിലയിൽ കുറവ് അനുഭവപ്പെടുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ഇന്ധന വില വര്‍ദ്ധിച്ചു തുടങ്ങിയത്. യുക്രൈന്‍ – റഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഇന്ധന വില ചരിത്രത്തിലാദ്യമായി നാല് ദിര്‍ഹം കടന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ധന വില ഇടിവ് ഉണ്ടായത്.

ഫെബ്രുവരിയില്‍ യുഎഇയില്‍ സൂപ്പര്‍ 98 പെട്രോളിന് വില 4.63 ദിര്‍ഹമായിരുന്നു വില. ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന ഇന്ധന വിലയായിരുന്നു അത്.

2015 മുതലാണ് അന്താരാഷ്‍ട്ര വിപണിയിലെ അസംസ്‍കൃത എണ്ണയുടെ വില അടസ്ഥാനപ്പെടുത്തി യുഎഇയില്‍ ചില്ലറ വിപണിയിലെ ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയത്. ഒക്ടോബറില്‍ സൂപ്പര്‍ 98 പെട്രോളിന് 3.03 ദിര്‍ഹവും സ്‍പെഷ്യല്‍ 95 പെട്രോളിന് 2.92 ദിര്‍ഹവും ഇ-പ്ലസ് പെട്രോളിന് 2.85 ദിര്‍ഹവുമാണ് വില.

Most Popular