ദുബൈ: കൂടുതല്‍ പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ പോകുന്നു എന്നുള്ള ഏറ്റുവും പുതിയ വാർത്തകളാണ് പുറത്തുവരുന്നത് . വിസയുടെ മാനദണ്ഡങ്ങളില്‍ ഇളവ് നല്കിയിരിക്കുന്നു. കൂടുതല്‍ മേഖലകള്‍ കൂടി ഈ പരിധിയില്‍ കൊണ്ടുവന്നിരിക്കുകയാണ് യുഎഇ.
ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ ആരംഭിച്ച ആദ്യ ഘട്ടത്തില്‍ നിശ്ചിത ശമ്പള പരിധി പ്രഖ്യാപിച്ചിരുന്നു. 50000 ദിര്‍ഹമായിരുന്നു ഈ പരിധി. അടുത്തിടെ ഈ പരിധി കുറച്ചിരിക്കുകയാണ്. ഇപ്പോള്‍ 30000 ദിര്‍ഹമാണ് കണക്ക്. യുഎയിലുള്ളവരാണെങ്കില് നിങ്ങള്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യനാണ്. മാത്രമല്ല, യുഎഇയില്‍ നിക്ഷേപകനുമാകണം. ആ നിക്ഷേപം 20 ലക്ഷം ദിര്‍ഹമില്‍ കുറയാന്‍ പാടില്ല. 20 ലക്ഷത്തില്‍ കുറയാത്ത മൂലധനമുള്ള കമ്പനിയുള്ളവര്ക്കും അപേക്ഷിക്കാം. രണ്ടര ലക്ഷത്തില്‍ കുറയാത്ത നികുതി അടയ്ക്കുന്ന കമ്പനികളുടെ ഉടമയായാലും അപേക്ഷിക്കാം