Saturday, January 22, 2022
HomeGulfവിദേശ രാജ്യങ്ങളിൽ കോവിഡ് പടർന്നുപിടിക്കുന്നു: പ്രത്യേക ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ യുഎഇ

വിദേശ രാജ്യങ്ങളിൽ കോവിഡ് പടർന്നുപിടിക്കുന്നു: പ്രത്യേക ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ യുഎഇ

യുഎഇ: അവധിക്കാലം അടുത്തെത്തിയ സാഹചര്യത്തില്‍ പ്രത്യേക ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ യുഎഇ. വിദേശരാജ്യങ്ങളില്‍ കര്‍ശന കൊറോണ നിയന്ത്രണങ്ങളുള്ളത് കാരണം യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യമേഖലാ വക്താവ് ഡോ.ഫരീദ അല്‍ ഹൊസാനി അറിയിച്ചു. യുഎഇ ദേശീയദിനം, സ്മരണ ദിനം പ്രമാണിച്ച്‌ 4 ദിവസത്തെ അവധി ലഭിക്കുന്നുണ്ട്. ഇത് കൂടാതെ ശൈത്യകാല അവധിക്കായി ഡിസംബര്‍ 9ന് മൂന്ന് ആഴ്ചത്തേക്ക് സ്‌കൂളുകള്‍ അടയ്‌ക്കുന്നതോടെ വിദേശയാത്ര വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. വാക്‌സിന്‍ എടുത്തവര്‍ക്ക് വിദേശ യാത്ര അനുവദനീയമാണെങ്കിലും ജാഗ്രത വേണമെന്ന് ആരോഗ്യമേഖലാ വക്താവ് ഓര്‍മിപ്പിച്ചു.

Most Popular