അബുദാബി: ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ വര്‍ഷം നാല് നീണ്ട പൊതു അവധികളാണ് യു.എ.ഇയിലെ ജീവനക്കാര്‍ക്ക് ഇനി ലഭിക്കുക.
ഈദുല്‍ ഫിത്തറിനോടനുബന്ധിച്ചാണ് ആദ്യ അവധി. ഹിജ്‌രി കലണ്ടര്‍ അനുസരിച്ച്, റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 വരെയാണ് അവധി ലഭിക്കുക. ഗ്രിഗേറിയന്‍ കലണ്ടര്‍ പ്രകാരം ഏകദേശം ഏപ്രില്‍ 20 വ്യാഴം മുതല്‍ ഏപ്രില്‍ 23 ഞായര്‍ വരെ ആയിരിക്കും ഈ തീയതികള്‍ വരുന്നത്.
ഈ വര്‍ഷത്തെ രണ്ടാമത്തെ നീണ്ട അവധി അറഫാ ദിനത്തോടനുബന്ധിച്ചാണ് ലഭിക്കുക. മിക്കവാറും ആറ് ദിവസത്തോളം നീണ്ട അവധിയായിരിക്കും അന്ന് ലഭിക്കുക. ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെയായിരിക്കും അവധി. ശനി, ഞായര്‍ ദിവസങ്ങളിലും അവധിയുള്ളവര്‍ക്കാണ് ആറ് ദിവസത്തെ നീണ്ട അവധി ലഭിക്കുക.
ഹിജ്റ വര്‍ഷാരംഭത്തോടൊണ് അടുത്ത നീണ്ട അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 21 വെള്ളിയാഴ്ചയും തുടര്‍ന്നുള്ള ശനി-ഞായര്‍ ദിവസങ്ങളിലെ അവധിയും ചേര്‍ത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയാണ് അന്ന് ലഭിക്കുക.