Saturday, May 21, 2022
HomeGulfഅബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ സ്വന്തമാക്കി ഖത്തർ പ്രവാസി

അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ സ്വന്തമാക്കി ഖത്തർ പ്രവാസി

അബുദാബി:അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ഒരു കോടിയിലേറെ ഇന്ത്യന്‍ രൂപ സ്വന്തമാക്കി ഖത്തർ പ്രവാസി. അഹമ്മദ് ഷൗക്കത്ത് ആണ് ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പിൽ വിജയി. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം ആണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ‘ഫെബ്രുവരി ഭാഗ്യമാസമായാണ് ഞാന്‍ കരുതുന്നത്. കാരണം എന്റെ രണ്ടു മക്കളും ജനിച്ചത് ഫെബ്രുവരിയിലാണ് അഹമ്മദ് പറയുന്നു. ഞങ്ങളുടെ സമയം എത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. ശ്രമിക്കൂ, ശ്രമിക്കൂ, ശ്രമിക്കൂ…ഇത്രമാത്രമാണ് എനിക്ക് പറയാനുള്ളത്. ഇപ്പോഴോ പിന്നീടോ തീര്‍ച്ചയായും നിങ്ങളുടെ സമയവുമെത്തും. ഞാന്‍ ഇത് വരെ പിന്തിരിഞ്ഞിട്ടില്ല, നിങ്ങളും ശ്രമിച്ചുകൊണ്ടേയിരിക്കുക’- അദ്ദേഹം പറയുന്നു. രണ്ട് ഇലക്ട്രോണിക് നറുക്കെടുപ്പുകള്‍ കൂടിയാണ് ഈ മാസം ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഈ മാസം ബിഗ് ടിക്കറ്റ് പര്‍ചേസ് ചെയ്യുന്ന എല്ലാവര്‍ക്കും ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലൂടെ 1.2 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടാനുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കുന്നു. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം.

Most Popular