Thursday, December 8, 2022
HomeGulfയുഎഇയിൽ മാസ്ക് നിർബന്ധമുള്ള സ്ഥലങ്ങൾ ഇവയാണ്

യുഎഇയിൽ മാസ്ക് നിർബന്ധമുള്ള സ്ഥലങ്ങൾ ഇവയാണ്

അബുദാബി:പുതിയ അറിയിപ്പ് പ്രകാരം യുഎഇയിൽ അടച്ചിട്ടതും തുറന്നതുമായ പൊതു സ്ഥലങ്ങളിലൊന്നും ഇനി മുതല്‍ മാസ്‍ക് ധരിക്കേണ്ടതില്ല. എന്നാല്‍ മൂന്ന് സ്ഥലങ്ങളെ മാത്രം പുതിയ ഇളവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ആശുപത്രികളും മെഡിക്കല്‍ സ്ഥാപനങ്ങളും, പള്ളികള്‍, ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം.

ഭക്ഷണ വിതരണം നടത്തുന്നവര്‍, കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവര്‍, കൊവിഡ് രോഗബാധ സംശയിക്കപ്പെടുന്നവര്‍ എന്നിവരും മാസ്‍ക് ധരിക്കേണ്ടതുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി എടുത്തുകളയുന്നതിന്റെ ഭാഗമായാണ് നടപടി.

 

Most Popular