Thursday, October 6, 2022
HomeGulfയുഎഇയിലേക്ക് 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ; നിരക്ക് 650 ദിർഹം, ഏതു...

യുഎഇയിലേക്ക് 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ; നിരക്ക് 650 ദിർഹം, ഏതു രാജ്യക്കാർക്കും അപേക്ഷിക്കാം

അബുദാബി ∙യുഎഇ യിലേക്ക് 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാൻ നിരക്ക് 650 ദിർഹം. 500 ദിർഹം വീസ നിരക്കും 50 ദിർഹം ഓൺലൈൻ സേവന നിരക്കും 100 ദിർഹം അപേക്ഷ ഫീസും നൽകണം. സ്പോൺസറോ ഇടനിലക്കാരോ ഇല്ലാതെ എല്ലാ രാജ്യക്കാർക്കും നേരിട്ട് ഈ വിസയ്ക്ക് അപേക്ഷിക്കാമെന്നതാണ് പ്രത്യേകത.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ UAElCP ആപ് വഴിയോ അപേക്ഷ നൽകാം.

വീസയ്ക്കുള്ള നിബന്ധനകൾ

∙ മടക്കയാത്രാ വിമാന ടിക്കറ്റ് അപേക്ഷയ്ക്ക് അനിവാര്യം.

∙യുഎഇയിലെ താമസ വിലാസം ( ഹോട്ടൽ ആണെങ്കിൽ ഹോട്ടൽ വിലാസം) അപേക്ഷയിൽ കാണിക്കണം.)

∙ പാസ്പോർട്ടിന് 6 മാസത്തെ കാലാവധിയുണ്ടാകണം. ∙ അപേക്ഷ അപൂർണമെങ്കിൽ സ്വീകരിക്കില്ല. ഇത്തരം അപേക്ഷകളിൽ 30 ദിവസത്തിനകം തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വീസ അപേക്ഷ അസാധുവാകും. 3 തവണ മടങ്ങിയ അപേക്ഷകളും തള്ളിയതാണെന്ന് ഉറപ്പാക്കാം.
നിശ്ചിത തീയതിക്കുള്ളിൽ നടപടി പൂർത്തിയാക്കാത്ത അപേക്ഷകൾക്ക് കാലതാമസം വരുത്തിയാൽ അധിക തുക അടയ്ക്കേണ്ടി വരും.

∙വർഷം 180 ദിവസം വരെ രാജ്യത്ത് ത ങ്ങാൻ കഴിയുന്നതാണ് ദീർഘകാല ടൂറിസ്റ്റ് വീസ .

Most Popular