Thursday, January 20, 2022
HomeGulfയു എ ഇ ദേശീയ ദിനാഘോഷം നടത്തി

യു എ ഇ ദേശീയ ദിനാഘോഷം നടത്തി

ദുബൈ : മർകസു സ്സഖാഫത്തി സ്സുന്നിയ്യ യുടെ ആഭിമുഖ്യത്തിൽ ഐ സി എഫ്, ആർ എസ് സി നേതാക്കൾ മർകസ് അധ്യാപകർ, ജീവനക്കാർ ചേർന്ന് യു എ ഇ ദേശീയ ദിനം ആഘോഷിച്ചു. എ കെ അബൂബക്കർ മുസ്‌ലിയാർ കട്ടിപ്പാറ, ഡോ. അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് പതാക ഉയർത്തി. ഐ സി എഫ് ജി സി സി സെക്രട്ടറി മമ്പാട് അബ്ദുൽ അസീസ് സഖാഫി ദേശീയ ദിന സന്ദേശം നൽകി. അബ്ദുൽകരീം ഹാജി തളങ്കര, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, യഹ്‌യ സഖാഫി ആലപ്പുഴ, അബ്ദുസലാം കാഞ്ഞിരോട്, നൗഫൽ നൂറാനി മമ്പാട് സംബന്ധിച്ചു. 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന യു എ ഇ, വിദേശീ സമൂഹങ്ങളോടു കാണിക്കുന്ന സ്‌നേഹത്തിനും മമതക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട്  വിപുലമായ  ആഘോഷ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.

 

Most Popular