Wednesday, December 7, 2022
HomeGulfയുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ മൂന്ന് ശനിയാഴ്ച വരെയായിരിക്കും അവധിയെന്ന് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതുമേഖലയ്ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളുടേതിന് സമാനമായി യുഎഇയിലെ ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വാരാന്ത്യ അവധി ഞായറാഴ്ചയാക്കിയിട്ടുണ്ട്. ഇങ്ങനെയുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും. അവധിക്ക് ശേഷം ഡിസംബര്‍ അഞ്ചിനായിരിക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഫീസുകളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കുക.

Most Popular