യു എ ഇ ദേശീയ ദിനാഘോഷം:80 ശതമാനം വരെ കിഴിവോടെ മെഗാ സെയില്‍

uae

ഷാര്‍ജ: യുഎഇ ദേശീയ ദിന അവധിയുടെ ഭാഗമായി 80 ശതമാനം വരെ കിഴിവോടെ മെഗാ സെയില്‍ ആരംഭിക്കുന്നു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെ രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് മെഗാ സെയില്‍ നടക്കുക. ഫാഷന്‍, ഇലക്ട്രോണിക്സ്, ഗൃഹാലങ്കാരങ്ങള്‍, ലൈഫ്സ്റ്റൈല്‍ തുടങ്ങിയ മേഖലകളിലെ മികച്ച ഡീലുകള്‍ മെഗാ സെയിലില്‍ ഉണ്ടാകും. 5 ദിര്‍ഹമാണ് പ്രവേശന ഫീസ്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശിക്കാം. ഷാര്‍ജയിലെ എക്സ്പോ സെന്ററില്‍ ഈ വര്‍ഷം മൂന്നാം തവണയാണ് 80 ശതമാനം വരെ കിഴിവോടെ മെഗാ സെയില്‍ വരുന്നത്.