യുഎഇ ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

ഷാർജ:ജനങ്ങൾക്ക് നിർഭയത്വത്തോടെ ജീവിക്കാൻ കഴിയുന്ന രാജ്യമാണ് യു.എ.ഇ എന്നും , ഈ സുരക്ഷിതത്വബോധമാണ് ഈ നാടിനെ വേറിട്ട് നിർത്തുന്ന തെന്നും കെ.പി .എ . മജീദ് എം.എൽ.എ. ഷാർജ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടികളുടെ സമാപന സംഗമം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് പ്രസിഡണ്ട് അബ്ദുല്ല ചേലേരി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് ടി.കെ.അബ്ദുൽ ഹമീദ്,സംസ്ഥാന വനിതാലീഗ് പ്രസിഡണ്ട് സുഹറ മമ്പാട്,യു.എ.ഇ. കെ.എം.സി.സി.ജനറൽ സെക്രട്ടറി പി.കെ.അൻവർ നഹ,കണ്ണൂർ കോർപറേഷൻ വെൽഫെയർ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഷമീമ ടീച്ചർ,ഐ.എ.എസ് ആക്ടിംഗ് പ്രസിഡണ്ട് ബാബു വർഗീസ്,ജനറൽ സെക്രട്ടറി ടി.വി.നസീർ,ഡോ.ഇ.പി.ജോൺസൺ,അഡ്വ.സിറാജുദ്ദീൻ,ഹാഷിം നൂഞ്ഞേരി, അബ്ദുള്ള മല്ലച്ചേരി,ത്വാഹ സുബൈർ ഹുദവി,ബഷീർ പടിയത്ത് എന്നിവർ പ്രസംഗിച്ചു.ഷാർജ കെ.എം.സി.സി ആക്ടിംഗ് ജനറൽ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതവും ട്രഷറർ സൈദ് മുഹമ്മദ് അൽ തഖ് വ നന്ദിയും പറഞ്ഞു.