Sunday, December 4, 2022
HomeGulfയുഎഇയില്‍ ജനുവരി ഒന്ന് മുതല്‍ പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

യുഎഇയില്‍ ജനുവരി ഒന്ന് മുതല്‍ പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

അബുദാബി: യുഎഇയില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി ഇനി നിർബന്ധം. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തൊഴില്‍ രഹിതര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരണമെന്നാണ് പുതിയ നിബന്ധന. ജനുവരി 1 മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷുറന്‍സ് പദ്ധതി രാജ്യത്തെ തൊഴില്‍ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.

യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്‍കീം നടപ്പാക്കാന്‍ പോകുന്നത്. ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത്. ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്.

രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവരാണ് ഉള്‍പ്പെടുക. ഇവര്‍ മാസം 10 ദിര്‍ഹം വെച്ച് വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കില്‍ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും.

തൊഴിലാളികള്‍ക്ക് അവരുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങള്‍ കൊണ്ട് ജോലി നഷ്ടമായാല്‍ ശമ്പളത്തിന്റെ 60 ശതമാനം വരെയായിരിക്കും കിട്ടുക. ഒന്നാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെയോ ആയിരിക്കും ജോലി നഷ്ടമായാല്‍ ലഭിക്കുക.

പദ്ധതി നടപ്പാക്കുന്നതിന് 9 ഇന്‍ഷുറന്‍സ് കമ്പനികളുമായി തൊഴില്‍ മന്ത്രാലയം കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. അതേസമയം സ്വന്തം സ്ഥാപനത്തില്‍ ജോലിയെടുക്കുന്നവര്‍, വീട്ടുജോലിക്കാര്‍, വിരമിക്കല്‍ പെന്‍ഷന് ശേഷം മറ്റ് ജോലിയില്‍ പ്രവേശിച്ചവര്‍, 18 തികയാത്തവര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ അംഗമാകാവന്‍ കഴിയില്ല.

Most Popular