Friday, September 30, 2022
HomeGulfട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവുമായി യുഎഇ

ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവുമായി യുഎഇ

അജ്മാന്‍: ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് യുഎഇ പ്രഖ്യാപിച്ചു . അജ്മാനിലാണ് ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. യു എ ഇ യുടെ ഗോള്‍ഡന്‍ ജൂബിലിയോട് അനുബന്ധിച്ചാണ് നടപടി. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയെന്ന് അജ്മാന്‍ പോലീസ് അറിയിച്ചു. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കാനും കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാൽ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുക, ലൈസന്‍സില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ചേസിസോ മാറ്റുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് ഈ ഇളവ് ബാധകമല്ല.

അജ്മാന്‍ പോലീസ് സര്‍വ്വീസ് സെന്ററുകളിലൂടെയും സാഹി എന്നറിയപ്പെടുന്ന സെല്‍ഫ് സര്‍വ്വീസ് കിയോസ്‌കിലൂടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്ലിക്കേഷനിലൂടെയും അജ്മാന്‍ പോലീസിന്റെ ആപ്ലിക്കേഷനിലൂടെയും പിഴ അടയ്ക്കാം.

 

Most Popular