Wednesday, July 6, 2022
HomeGulfആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തി യുഎഇ

ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സ്‌കോളർഷിപ്പ് ഏർപ്പെടുത്തി യുഎഇ

അബുദാബി: കോവിഡ് സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് യുഎഇ സമ്പൂർണ സ്‌കോളർഷിപ്പ് ഏർപ്പെടുത്തുന്നു. പ്രൈമറി മുതൽ ബിരുദം വരെയുള്ള പഠനത്തിന്റെ മുഴുവൻ ചെലവും സ്‌കോളർഷിപ്പിലൂടെ ലഭിക്കും. ഹയ്യക്കും (സ്വാഗതം) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും പദ്ധതി ആനുകൂല്യം ലഭിക്കും.

ഡോക്ടർമാർ, നഴ്‌സുമാർ തുടങ്ങി ആശുപത്രികളിലെ ക്ലീനിംഗ് തൊഴിലാളികളുടെ മക്കൾക്കും സ്‌കോളർഷിപ്പ് ലഭിക്കും. ഈ മാസം 30നകം അപേക്ഷ സമർപ്പിക്കണം. നിലവിൽ 1,850 അപേക്ഷകൾ ലഭിച്ചു കഴിഞ്ഞതായി അധികൃതർ പറഞ്ഞു.

അതേസമയം, സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആനുകൂല്യം ലഭിക്കുക എന്നതിനാൽ വിദേശികളുടെ മക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ പ്രയാസമാകുമെന്നാണ് വിലയിരുത്തൽ.

Most Popular