റമദാന്‍ മാസത്തില്‍ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം കുറച്ച് യുഎഇ. യുഎഇയിലെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം റമദാന്‍ മാസത്തില്‍ അഞ്ചര മണിക്കൂറാക്കി കുറച്ചു. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയുമാണ് പുതുക്കിയ സമയം. ഓരോ സ്ഥാപനത്തിന്റെയും സേവന സ്വഭാവം അനുസരിച്ച് അനുയോജ്യമായ ജോലി സമയം ക്രമപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ്എഎച്ച്ആര്‍) അറിയിച്ചു.