Thursday, May 19, 2022
HomeGulfസ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി യു.എ.ഇ

സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി യു.എ.ഇ

അബുദാബി: സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി യു.എ.ഇ. ഇന്‍ഷുറന്‍സ് രംഗത്തും ധനവിനിമയ സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നാല് ശതമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇവിടങ്ങളിലെ പ്രധാന തസ്തികകളിൽ 23.7% വിദേശികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വര്‍ഷംവരെ ബാങ്ക് ജീവനക്കാരില്‍ 30% സ്വദേശികളാണ്. 10,044 സ്വദേശികള്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നു. അതേസമയം, വിദേശി ജീവനക്കാര്‍ 33,444 ആണ്. അതേസമയം, സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുമെന്നും മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തിലാണു സ്വദേശിവല്‍ക്കരണ നടപടികള്‍.

Most Popular