യുഎഇയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ്

അബുദാബി: യുഎഇയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ്. മൊബൈൽ ഫോൺ ഉപയോഗവും വേഗത്തിലുള്ള ഡ്രൈവിങ്ങുമാണ് പലപ്പോഴും നിയമ ലംഘനങ്ങൾക്ക് ഇടയാക്കുന്നത്. അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കൽ, പെട്ടന്നു ലെയ്ൻ മാറുക, വാഹനമില്ലെന്ന് ഉറപ്പാക്കാതെ പ്രധാന റോഡുകളിലേക്കു പ്രവേശിക്കുക, അകലം പാലിക്കാതിരിക്കുക, ഡ്രൈവിങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക, സമൂഹമാധ്യമങ്ങളിൽ വിഹരിക്കുക, ഫോട്ടോ എടുക്കുക, മേക്കപ്പ് ചെയ്യുക, വസ്ത്രം ശരിയാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അപകടങ്ങൾക്കു കാരണമാകാറുണ്ട്.

വിവിധ നിയമലംഘനങ്ങൾക്കായി വർഷത്തിൽ 24 ബ്ലാക്ക് പോയിന്റ് ലഭിച്ചാൽ ലൈസൻസ് റദ്ദാകും.