Wednesday, December 1, 2021
HomeGulfഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് യു എഇ യിലേക്ക് ഉടൻ മടങ്ങാനാവില്ല

ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്തവർക്ക് യു എഇ യിലേക്ക് ഉടൻ മടങ്ങാനാവില്ല

ദുബൈ:യു.എ.ഇയിലേക്കുള്ള യാത്രാതടസ്സം താത്കാലികമായി നീങ്ങിയെങ്കിലും പ്രവാസികൾക്ക് പൂര്‍ണ്ണമായി ആശ്വസിക്കാനുള്ള വകയില്ല.യു.എ.ഇ. അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാര്‍ക്ക് വ്യാഴാഴ്ച മുതല്‍ നിബന്ധനകളോടെ യു.എ.ഇ.യിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍, യു.എ.ഇയില്‍ വെച്ച് രണ്ടു ഡോസ് വാക്‌സിനുകളും എടുത്തവര്‍ക്കാണ് ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്.

കൂടാതെ ഇന്ത്യയടക്കമുള്ള ആറ് രാജ്യങ്ങളിലുള്ളവർ ദുബൈയിലേക്ക് വരുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൽ അനുമതി എടുക്കേണ്ടതുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി . ദുബൈ യാത്രക്കാർ https://smart.gdrfad.gov.ae/homepage.aspx എന്ന ലി​ങ്ക്​ വഴിയാണ്​ അപേക്ഷിക്കേണ്ടത്​. ജി.ഡി.ആർ.എഫ്​.എയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂ. യു.എ.ഇയിൽ നിന്നെടുത്ത രണ്ട്​ ഡോസ്​ വാക്​സിൻ സ്വീകരിച്ചവർക്കാണ്​ യാ​ത്രഅനുമതി എന്നും സിവിൽ ഏവിയേഷ​െൻറ സർക്കുലറിൽ പറയുന്നു. യു.എ.ഇയിലെ സർക്കാർ സ്​മാർട്ട്​ ആപ്പുകൾ വഴി ലഭിക്കുന്ന വാക്​സിൻ സർട്ടിഫിക്കറ്റും ഉൾപെടുത്തണം.

ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നും സാധുവായ യു എ ഇ റെസിഡൻസി വിസയും യു എ ഇയിൽ നിന്നും 2 അംഗീകൃത വാക്സിനും എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് ഓഗസ്റ്റ് 5 മുതൽ യു എ ഇയിലേക്ക് വരാം

ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻമാർ എന്നിവരുൾപ്പെടെയുള്ള മെഡിക്കൽ ഫോഴ്സ്/സ്റ്റാഫ് അംഗങ്ങൾ. അധ്യാപകർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാർ, നിലവിൽ യുഎഇയിൽ പഠിക്കുന്ന വിദ്യാർത്ഥികൾ, യുഎഇയിൽ ചികിത്സയ്ക്ക് വിധേയരാകുന്നവർ എന്നിവർ 2 ഡോസ് വാക്സിൻ എടുത്തില്ലെങ്കിലും യാത്ര ചെയ്യാൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഫൈസര്‍ ബയോണ്‍ടെക്, സിനോഫാം, ഓക്‌സ്ഫഡ്-അസ്ട്രസെനക, മോഡേണ, സ്പുട്‌നിക് 5 എന്നീ വാക്‌സിനുകളാണ് നിലവില്‍ യുഎഇ അംഗീകരിച്ചിട്ടുള്ളത്. ഈ വാക്‌സിനുകള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് എടുത്തവര്‍ക്കും യുഎഇ ഇളവ് പ്രഖ്യാപിക്കുമോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തത ഇല്ല. ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിനും അസ്ട്രസെനകയും ഒന്നു തന്നെയാണെന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തേ അംഗീകരിച്ചിരുന്നു.

Most Popular