Wednesday, November 30, 2022
HomeGulfയുഎഇയിൽ പകർച്ചപ്പനി പടർന്നുപിടിക്കുന്നു

യുഎഇയിൽ പകർച്ചപ്പനി പടർന്നുപിടിക്കുന്നു

അബുദാബി∙ യുഎഇയിൽ പകർച്ചപ്പനി വ്യാപകമായി പടർന്നുപിടിക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം സ്വകാര്യ ആശുപത്രികൾ നിറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ഫ്ലൂ വാക്സീൻ എടുത്താൽ രോഗം ഗുരുതരമാകുന്നത് തടയാമെന്ന് ഡോക്ടർമാർ ഓര്മിപ്പിക്കുന്നുണ്ട്. കുട്ടികളിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്നത്.

ഇൻഫ്ലുവൻസ എ, ബി, റെസ്പിറേറ്ററി സെൻസേഷണൽ വൈറസ് (ആർഎസ്്‌വി) എന്നിവയാണ് നിലവിൽ പ്രചാരത്തിലുള്ള വൈറസുകൾ. ഇതിൽ തന്നെ ചെറിയ കുട്ടികളിലും പ്രതിരോധ ശേഷി കുറഞ്ഞ ആസ്മ, ശ്വാസകോശ രോഗികൾ എന്നിവരിൽ കൂടുതൽ പ്രശ്നം സൃഷ്ടിച്ചേക്കാം. നേരത്തെ തന്നെ ഡോക്ടറെ കാണിച്ചാൽ രോഗം ഗുരുതരമാകാതെ നോക്കാം.

ശക്തമായതും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറു വേദന, ഛർദി, വയറിളക്കം, ശരീരവേദന ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ശ്വാസകോശ രോഗങ്ങളുള്ളവരെയും ഫ്ലൂ പെട്ടെന്നു പിടിപെടുന്നു. ഇതോടൊപ്പം ചിലർക്ക് കോവിഡ് പോസിറ്റീവും ആകുന്നുണ്ട്.

ശുചിത്വം പാലിക്കുക, സോപ്പു വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക, മാസ്ക് ധരിക്കുക, രോഗമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക, സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവ ശ്രദ്ധിച്ചാൽ രോഗപ്പകർച്ച തടയാം.

Most Popular