Friday, December 2, 2022
HomeGulfയു എ ഇയില്‍ സൊമാറ്റോ സേവനം അവസാനിപ്പിക്കുന്നു

യു എ ഇയില്‍ സൊമാറ്റോ സേവനം അവസാനിപ്പിക്കുന്നു

അബുദാബി: ഗള്‍ഫ് രാജ്യങ്ങളിൽ അതിവേഗം വളർന്ന സൊമാറ്റോ യുഎഇയിൽ സേവനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. നവംബര്‍ 24 വരെ മാത്രമെ സൊമാറ്റോയുടെ ഫുഡ് ഓര്‍ഡറിംഗ് ഫീച്ചര്‍ യു എ ഇയില്‍ ലഭ്യമാകൂ. എന്നാല്‍ ഇതിന് പകരം സംവിധാനം സെമാറ്റോ ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചനകൾ.

ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ തലാബത്ത് എന്ന ആപ്പിലേക്ക് റീഡയറക്ട് ചെയ്യും. നേരത്തെ 2019 ല്‍ യു എ ഇയിലെ ഫുഡ് ഡെലിവറി ബിസിനസ് 172 ദശലക്ഷം ഡോളറിന് സൊമാറ്റോ തലബാത്തിന് കൈമാറ്റം ചെയ്തിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കം എന്നാണ് വിലയിരുത്തുന്നത്. അതേസമയം സൊമാറ്റോ അതിന്റെ റെസ്റ്റോറന്റുകളും ഡൈനിംഗ് ഔട്ട് ബിസിനസ്സും വികസിപ്പിക്കുന്നത് യു എ ഇയില്‍ തുടരുകയും ചെയ്യും എന്നാണ് സൊമാറ്റോ പാര്‍ട്ണര്‍ റെസ്റ്റോറന്റുകള്‍ക്ക് അയച്ച ഇമെയിലില്‍ പറയുന്നത്. തലാബത്ത് ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുന്നത് തുടരാം.

വൈബ് ചെക്ക്’, ‘സൊമാറ്റോ പേ’ എന്നീ പേരുകളില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുകയാണ് എന്ന് സൊമാറ്റോ പറഞ്ഞു. പണമിടപാടുകള്‍ നടത്താനും ഡിസ്‌കൗണ്ടുകളും മറ്റ് ഓഫറുകളും ലഭ്യമാക്കാനും സൊമാറ്റോ പേ ഉപയോക്താക്കളെ സഹായിക്കും.

Most Popular