ഷാര്‍ജ: വെള്ളിയാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നു കാണാതായ മലയാളി വിദ്യാര്‍ഥി അമയ സന്തോഷിനെ (15) കണ്ടെത്തി. ഞായറാഴ്ച്ച വൈകീട്ട് പ്രാദേശിക സമയം നാലു മണിയോടെ സുഹൃത്തുക്കളാണ് അമയ സന്തോഷിനെ കണ്ടെത്തിയത്. അവന് സുഖമായിരിക്കുന്നു. കൈയില്‍ പണമില്ലാതിരുന്നതിനാല്‍ വെള്ളം മാത്രം കുടിച്ചാണ് രണ്ടു ദിവസം കഴിച്ചുകൂട്ടിയത്. കുട്ടിയെ പോലിസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നു ബന്ധു വ്യക്തമാക്കി.
മലയാളിയും പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ അമയ സന്തോഷിനെ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഷാര്‍ജയിലെ ഡല്‍ഹി പ്രൈവറ്റ് സ്കൂളില്‍ പഠിക്കുന്ന അമയ രാവിലെ ട്യൂഷന് പോയതിന് ശേഷം കാണാതാവുകയായിരുന്നു. പിതാവ് സന്തോഷാണ് ട്യൂഷന് ക്ലാസ്സില്‍ കൊണ്ട് വിട്ടിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അമയ ട്യുഷന് സെന്ററിനകത്തേക്കു പ്രവേശിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു. പരീക്ഷാ പേടി മൂലം ഒളിച്ചോടിയതാണെന്ന് സംശയമുര്ന്നിരുന്നു.