Wednesday, January 26, 2022
HomeGulfUAEപരിശോധന ശക്തമാക്കി ദുബൈ; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ഏഴ് ഷോപ്പുകള്‍ അടപ്പിച്ചു

പരിശോധന ശക്തമാക്കി ദുബൈ; കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച ഏഴ് ഷോപ്പുകള്‍ അടപ്പിച്ചു

ദുബൈ: യുഎഇയില്‍ കോവിഡ് വ്യാപനം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പരിശോധനയും നടപടികളും ശക്തമാക്കി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് 7 ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി ദുബൈ മുനിസിപ്പാലിറ്റി വ്യാഴാഴ്ച അറിയിച്ചു. കരാമയിലെ 4 ഷിഷാ കഫേകള്‍, ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലെയും അല്‍ സൂക് അല്‍ കബീറിലെയും 2 അലക്കുശാലകള്‍, മുഹൈസ്നയിലെ ഒരു സലൂണ്‍ എന്നിവയാണ് അടച്ചുപൂട്ടിയത് .

തിരക്ക് കൂടിയതിനും സാമൂഹിക അകലം നടപ്പാക്കാത്തതിനുമാണ് ഷിഷ കഫേകള്‍ അടപ്പിച്ചത്. ആരോഗ്യ പരിശീലന നടപടികളും ജീവനക്കാരുടെ വ്യക്തിഗത ശുചിത്വവും ലംഘിച്ചതിനാലാണ് അലക്കുശാലകള്‍ അടച്ചത്. അണുനശീകരണ നടപടിക്രമങ്ങള്‍ ലംഘിച്ചതിനാണ് സലൂണിനെതിരേ നടപടി. മൊത്തം 2,294 പരിശോധന നടത്തിയതില്‍ 27 ഔട്ട്‌ലെറ്റുകള്‍ക്ക് കോവിഡ് നിയമങ്ങള്‍ പാലിക്കാത്തതിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മറ്റ് മൂന്ന് ഔട്ട്‌ലെറ്റുകള്‍ക്ക് പിഴ ചുമത്തിയെന്നും അതോറിറ്റി അറിയിച്ചു.

Most Popular