അബൂദബി: യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരന്‍ ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു. പാര്‍ലമെന്റിലെ പ്രസിഡന്റിന്റെ പ്രതിനിധി കൂടിയായ ശെയ്ഖ് സുല്‍ത്താന്റെ വിയോഗത്തെ തുടര്‍ന്ന് യുഎഇയില്‍ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദുഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക സ്ഥലങ്ങളില്‍ ദേശീയ പതാക താഴ്ത്തികെട്ടും.
ശെയ്ഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ അനുശോചിച്ചു. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ സായിദിന്റെ മരണത്തില്‍ അല്‍ നഹ്യാന്‍ കുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്ന് ശെയ്ഖ് ഖലീഫ പറഞ്ഞു.