വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനം ദുബയില്‍

ദുബയ്: വൈദ്യുതോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ പന്തയവിമാനം ദുബയ് എയര്‍ ഷോയില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തിലെതന്നെ പ്രമുഖ എയര്‍ റെയ്‌സിങ് പ്രൊമോട്ടറായ ജെഫ് സാള്‍ട്ട്മാനാണ് എയര്‍ റെയ്‌സ്-ഇ എന്ന വിമാനം വികസിപ്പിച്ചത്.

അടുത്തവര്‍ഷത്തെ എയര്‍ റെയ്‌സില്‍ പങ്കെടുപ്പിക്കുന്നതിനായാണ് വിമാനം രൂപപ്പെടുത്തിയിരിക്കുന്നത്. ഇംഗ്‌ളണ്ട് യോര്‍ക്ക്‌ഷെയലുള്ള കോണ്‍ഡോറിന്റെ ഫാക്ടറിയിലായിരുന്നു വിമാനത്തിന്റെ നിര്‍മാണം.

അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പത്തുമീറ്റര്‍വരെ ഉയരത്തില്‍ ഈ വിമാനം പറത്താം. മണിക്കൂറില്‍ 450 കിലോമീറ്ററാണ് വേഗം. ചൊവ്വാഴ്ചയാണ് ആദ്യ പറക്കല്‍. എട്ട് വിമാനങ്ങള്‍ ഇത്തരത്തില്‍ മത്സരിക്കും.