ഇരട്ടക്കുട്ടികളുടെ പിതാവായ സന്തോഷം പങ്കുവെച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കുട്ടികളെ കയ്യിലെടുത്തുകൊണ്ട് അദ്ദേഹം പങ്കുവച്ച ചിത്രം നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തു.
ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദിനും ഭാര്യ ശൈഖ ശൈഖ ബിന്‍ത് സഈദ് ബിന്‍ ഥാനി അല്‍ മക്തൂമിനും ഒരു ആണ്‍ കുഞ്ഞും പെണ്‍കുഞ്ഞും ജനിച്ചത്. രണ്ട് പേരെയും ഇരുകൈകളിലുമായെടുത്ത്, ശൈഖ് റാഷിദ് ബിന്‍ സഈദിന്റെ ചിത്രത്തിന് മുന്നിലിരിക്കുന്ന ഫോട്ടോയാണ് ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ ദുബൈ കിരീടാവകാശി പങ്കുവെച്ചത്. ദൈവത്തിന് നന്ദി പറയുന്നതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നാല് ലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്‍തിരിക്കുന്നത്.