Thursday, December 2, 2021
HomeSub Titleദുബയില്‍ രാവിലെ നടക്കാനിറങ്ങിയ 16കാരിയെ കാണാതായി

ദുബയില്‍ രാവിലെ നടക്കാനിറങ്ങിയ 16കാരിയെ കാണാതായി

ദുബൈ: ദുബയിലെ ഉംസുഖൈം ഏരിയയില്‍ നിന്ന് 16 വയസ്സുള്ള ഇന്ത്യക്കാരി പെണ്‍കുട്ടിയെ കാണാതായി. അല്‍ ബര്‍ഷയിലെ ജെംസ് ഫൗണ്ടേഴ്‌സ് സ്‌കൂളില്‍ പഠിക്കുന്ന ഹരിണി കരാനിയെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. രാവിലെ 6 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയെന്ന് കരുതുന്ന പെണ്‍കുട്ടി വ്യാഴാഴ്ച്ച വൈകുന്നേരമായിട്ടും തിരിച്ചെത്തിയിട്ടില്ല. പുലര്‍ച്ചെ വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി രാവിലെ 9 മണിയായിട്ടും തിരിച്ചെത്തായതോടെ മാതാപിതാക്കള്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.

മകള്‍ സാധാരണയായി പ്രഭാത സവാരിക്ക് ഒറ്റയ്ക്ക് പോകാറില്ലെന്ന് പിതാവ് ഭരത് കരാനി പറഞ്ഞു. ഹരിണി സാധാരണ നേരത്തേ കിടക്കുകയും നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്യാറുണ്ട്. നടക്കാനിറങ്ങുമ്പോള്‍ രണ്ട് സഹോദരിമാരില്‍ ആരെയെങ്കിലും കൂട്ടുകയോ അവരോട് വിവരം പറയുകയോ ചെയ്യാറുണ്ട്.

അതിരാവിലെ ഇറങ്ങിയതു കൊണ്ട് ഏത് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഹരിണിയുടെ നീലനിറത്തിലുള്ള സ്വെറ്റ് ഷര്‍ട്ട് വീട്ടില്‍ കാണാത്തതു കൊണ്ട് അതായിരിക്കും ധരിച്ചിട്ടുണ്ടാവുക എന്ന അനുമാനത്തിലാണ് കുടുബം. അഞ്ച് അടിയിലധികം ഉയരവും നീളമുള്ള മുടിയുമുണ്ട്. ഗ്ലാസ് ധരിക്കാറുണ്ടെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. അല്‍ മനാറ സ്ട്രീറ്റിനും അല്‍ താനിയ സ്ട്രീറ്റിനും ഇടയിലും അല്‍ വാസില്‍ റോഡിനും ബീച്ച് റോഡിനും താമസിക്കുന്നവര്‍ ആരെങ്കിലും പെണ്‍കുട്ടിയെ കണ്ടിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണമെന്ന് സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
16-year-old girl goes missing from morning walk in Dubai

Most Popular