Monday, December 5, 2022
HomeNewsfeedദുബൈ ജുമൈറ ബീച്ചില്‍ 16 കി.മീ. സൈക്കിള്‍ പാത വരുന്നു

ദുബൈ ജുമൈറ ബീച്ചില്‍ 16 കി.മീ. സൈക്കിള്‍ പാത വരുന്നു

ദുബൈ: ദുബൈ വാട്ടര്‍കനാലിനു സമാന്തരമായുള്ള ജുമൈറ സ്ട്രീറ്റ് സൈക്കിള്‍ ട്രാക്കിനെയും ദുബൈ ഇന്റര്‍നെറ്റ് സിറ്റിയെയും ബന്ധിപ്പിക്കുന്ന രീതിയില്‍ ജുമൈറ ബീച്ചില്‍ 16 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്ക് ഒരുങ്ങുന്നു.

വാട്ടര്‍ കനാല്‍ മുതല്‍ ഉംസുഖം പാര്‍ക്ക് വരെയുള്ള ഭാഗത്ത് ട്രാക്കിന് 4 മീറ്റര്‍ വീതിയുണ്ടാകും. ജോഗിങ്, വാക്കിങ് ട്രാക്കുകളും ഇതോടനുബന്ധിച്ചുണ്ട്. ജുമൈറ സ്ട്രീറ്റ്, കിങ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റുകള്‍, ദുബൈ ഇന്റര്‍നെറ്റ് മേഖലകളെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ ഭാഗത്ത് 3 മീറ്ററാണു വീതി. സണ്‍സെറ്റ് മാള്‍, ഓപ്പണ്‍ ബീച്ച്, ദുബൈ സെയ്ലിങ് ക്ലബ്, കൈറ്റ് ബീച്ച്, ഉംസുഖൈം പാര്‍ക്ക്, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലേക്ക് സൈക്കിളില്‍ യാത്രചെയ്യാം.

ദുബായിയെ സൈക്കിള്‍ സൗഹൃദ നഗരമാക്കാനുള്ള 40 കോടി ദിര്‍ഹത്തിന്റെ പദ്ധതിയുടെ ഭാഗമാണിത്. 276 കിലോമീറ്റര്‍ ട്രാക്ക് നിര്‍മിക്കുകയാണ് ലക്ഷ്യം. 2026 ആകുമ്പോഴേക്കും നൂതന സംവിധാനങ്ങളോടു കൂടിയ 739 കിലോമീറ്റര്‍ സൈക്കിള്‍ ട്രാക്ക് സജ്ജമാകും.
ALSO WATCH

Most Popular