Monday, December 5, 2022
HomeNewsfeedദുബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; റണ്‍വേ താല്‍ക്കാലികമായി അടച്ചു

ദുബൈ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; റണ്‍വേ താല്‍ക്കാലികമായി അടച്ചു

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗള്‍ഫ് എയര്‍ വിമാനവും ഫ്‌ളൈ ദുബൈ വിമാനവും കൂട്ടിയിടിച്ചു. ഗള്‍ഫ് എയര്‍ വിമാനത്തിന്റെ വാല്‍ഭാഗത്താണ് ഫ്‌ളൈ ദുബൈ വിമാനം ഇടിച്ചത്. വ്യാഴാഴ്ച്ച രാവിലെ ആയിരുന്നു സംഭവം. ഇതേ തുടര്‍ന്ന് റണ്‍വേകളിലൊന്ന് താല്‍ക്കാലികമായി അടച്ചതായി ദുബൈ എയര്‍പോര്‍ട്‌സ് അറിയിച്ചു.

സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപോര്‍ട്ടില്ല. തങ്ങളുടെ വിമാനങ്ങളിലൊന്ന് അപകടത്തില്‍പ്പെട്ടതായി ബഹ്‌റൈന്‍ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ സ്ഥിരീകരിച്ചു. യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ അയക്കാനുള്ള സൗകര്യമൊരുക്കും. ദുബൈയില്‍ നിന്ന് ബിഷ്‌കെകിലേക്കുള്ള വിമാനമായ എഫ്ഇസഡ് 1461 ആണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് ഫ്‌ളൈ ദുബൈ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്കു മാറ്റി.
ALSO WATCH

 

Most Popular