Monday, May 16, 2022
HomeGulfUAEപ്രളയത്തില്‍ ഒലിച്ചുപോയ ബസ്സില്‍ കുടുങ്ങിയവരെ ദുബയ് പോലിസ് രക്ഷിച്ചു(വീഡിയോ കാണാം)

പ്രളയത്തില്‍ ഒലിച്ചുപോയ ബസ്സില്‍ കുടുങ്ങിയവരെ ദുബയ് പോലിസ് രക്ഷിച്ചു(വീഡിയോ കാണാം)

ദുബയ് സിറ്റി: ഹത്ത വാലിയില്‍ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയ ബസ്സിലുണ്ടായിരുന്ന 20 യാത്രക്കാരെ ദുബയ് പോലിസ് രക്ഷിച്ചു. യാത്രക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കനത്ത മഴയെ തുടര്‍ന്ന് ബസ്സ് കുടുങ്ങിയ വിവരം ചൊവ്വാഴ്ച്ച രാത്രിയാണ് ദുബയ് പോലിസിന് ലഭിച്ചത്.

 

വെള്ളം കയറി ബസ്സ് യാത്ര തുടരാന്‍ സാധിക്കാത്തിനെ തുടര്‍ന്ന് ഡ്രൈവര്‍ യാത്രക്കാരെ തൊട്ടടുത്തുള്ള ഉയര്‍ന്ന പ്രദേശത്ത് എത്തിക്കുകയായിരുന്നുവെന്ന് ഹത്ത പോലിസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ കേണല്‍ മുബാറക്ക് അല്‍ കെത്ബി പറഞ്ഞു. ദുബയ് പോലിസ് റെസ്‌ക്യൂ ടീമും സിവില്‍ ഡിഫന്‍സ് വിഭാഗവും സംഭവ സ്ഥലത്ത് എത്തിയെങ്കിലും റോഡിലെ തടസ്സങ്ങള്‍ കാരണം യാത്രക്കാരുടെ അടുത്തേക്ക് എത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പോലിസ് ബഗ്ഗി ഉപയോഗിച്ചാണ് മലമുകളില്‍ കയറി നിന്ന യാത്രക്കാരുടെ അടുത്തെത്തിയത്. താഴ്‌വരയിലേക്ക് വെള്ളം ഇരച്ചുകയറിയിരുന്നതിനാല്‍ രാത്രിയിലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നുവെന്ന് പോലിസ് വ്യക്തമാക്കി.

ഷാര്‍ജയില്‍ പ്രളയത്തില്‍ കുടുങ്ങി നാലുപേര്‍ മരിക്കുകയും മൂന്നുപേരെ രക്ഷിക്കുകയും ചെയ്തിരുന്നു.

20 people rescued from bus swept away by flooding in Hatta by dubai police


 

Most Popular