Wednesday, November 30, 2022
HomeGulfഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മൂന്നുവയസ്സുകാരൻ മരിച്ചു

ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മൂന്നുവയസ്സുകാരൻ മരിച്ചു

ഷാര്‍ജ: ഷാർജയിൽ കെട്ടിടത്തിൽ നിന്ന് വീണ് മൂന്നുവയസ്സുകാരൻ മരിച്ചു. ഷാര്‍ജയിലെ അല്‍ താവൂന്‍ എരിയയിലാണ് സംഭവം. പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പട്രോള്‍ സംഘം സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അല്‍ ബുഹൈറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്‍ത കേസ്, തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കേസില്‍ പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രിമിനല്‍ സ്വഭാവത്തിലുള്ള എന്തെങ്കിലും പ്രവൃത്തികളോ രക്ഷിതാക്കളില്‍ നിന്നുള്ള അശ്രദ്ധയോ അപകടത്തിന് കാരണമായതായി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Most Popular