യുഎഇയിലേക്ക് മടങ്ങുന്ന പ്രവാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

indian expats repatriation from uae

ദുബൈ സിറ്റി: യുഎഇയില്‍ മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി നേടണം. ഫെഡറല്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് അതോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയാണ് (https://www.ica.gov.ae) അപേക്ഷിക്കേണ്ടത്. ദുബായിലുള്ളവര്‍ ജനറല്‍ റസിഡന്‍സി ഓഫ് ഫോറിന്‍ അഫയേഴ്‌സ് വെബ്‌സൈറ്റിലും ( https://www.gdrfad.gov.ae) അപേക്ഷിക്കാം.

അനുമതി ലഭിച്ച ശേഷം മാത്രമേ ടിക്കറ്റ് എടുക്കാവൂ. മടക്കയാത്രയ്ക്കു 96 മണിക്കൂര്‍ മുന്‍പ് പിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം. തിരിച്ചുവരുമ്പോള്‍ യാത്രാ, ആരോഗ്യവിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കണം. സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയാമെന്ന സമ്മതപത്രവും നല്‍കണം.

ദുബയിലേക്കു വരുന്നവര്‍ ദുബയ് സ്മാര്‍ട്ട് ആപ്പും ഇതര എമിറേറ്റിലേക്ക് എത്തുന്നവര്‍ അല്‍ഹൊസന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്ത് ആക്റ്റീവാക്കണം. ജൂലൈ 12 മുതല്‍ 26 വരെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് യുഎയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് വിമാനങ്ങളില്‍ പ്രവാസികള്‍ക്ക് മടങ്ങാവുന്നതാണ്.

കേരള-യുഎഇ വിമാനങ്ങള്‍

ജൂലൈ 12: കണ്ണൂര്‍ദുബായ്, തിരുവനന്തപുരംദുബായ്, കോഴിക്കോട്ഷാര്‍ജ

ജൂലൈ 13: തിരുവനന്തപുരം-അബുദാബി, കണ്ണൂര്‍ദുബായ്, കൊച്ചിദുബായ്

ജൂലൈ 14: തിരുവനന്തപുരം-ദുബായ്, കൊച്ചിഅബുദാബി, കൊച്ചിദുബായ്, കോഴിക്കോട്ഷാര്‍ജ

ജൂലൈ 15: കോഴിക്കോട്-ദുബായ്, കോഴിക്കോട്ഷാര്‍ജ, കൊച്ചിദുബായ്, കൊച്ചിഷാര്‍ജ, കണ്ണൂര്‍ഷാര്‍ജ

ജൂലൈ 16: കണ്ണൂര്‍-ദുബായ്, കോഴിക്കോട്ഷാര്‍ജ, കൊച്ചി-ഷാര്‍ജ, തിരുവനന്തപുരം-ഷാര്‍ജ

ജൂലൈ 17: കോഴിക്കോട്-അബുദാബി, കോഴിക്കോട്ദുബായ്, കൊച്ചി-ദുബായ്,

ജൂലൈ 18: കോഴിക്കോട്-ഷാര്‍ജ, കൊച്ചിഅബുദാബി, കൊച്ചി-ദുബായ്, തിരുവനന്തപുരം-അബുദാബി

ജൂലൈ 19: കൊച്ചി-അബുദാബി, തിരുവനന്തപുരംദുബായ്, കണ്ണൂര്‍-ഷാര്‍ജ, കൊച്ചി-ദുബായ്

ജൂലൈ 20: കോഴിക്കോട്-അബുദാബി, കൊച്ചി-അബുദാബി, കണ്ണൂര്‍-ദുബായ്

ജൂലൈ 21: കൊച്ചി-ദുബായ്, കോഴിക്കോട്-ഷാര്‍ജ

ജൂലൈ 22: കൊച്ചി-അബുദാബി, കോഴിക്കോട്-ദുബായ്, തിരുവനന്തപുരംദുബായ്.

ജൂലൈ 23: കോഴിക്കോട്ഷാര്‍ജ, കൊച്ചി-ദുബായ്, കൊച്ചി-അബുദാബി

ജൂലൈ 24: തിരുവനന്തപുരം-അബുദാബി, കോഴിക്കോട്-ദുബായ്, കൊച്ചി-ദുബായ്

25: കോഴിക്കോട്-ഷാര്‍ജ, കൊച്ചി-അബുദാബി, തിരുവനന്തപുരം-ദുബായ്, കൊച്ചി-ദുബായ്

26: കൊച്ചി-അബുദാബി, കണ്ണൂര്‍-ദുബായ്, കൊച്ചി-ദുബായ്, കോഴിക്കോട്-അബുദാബി.