Sunday, November 28, 2021
HomeNewsfeedയുഎഇ ദേശീയദിനം പൊടിപാറും: ദുബയില്‍ വെടിക്കെട്ടും 5ലക്ഷം ദിര്‍ഹത്തിന്റെ നറുക്കെടുപ്പും 70 ശതമാനം ഡിസ്‌കൗണ്ടും

യുഎഇ ദേശീയദിനം പൊടിപാറും: ദുബയില്‍ വെടിക്കെട്ടും 5ലക്ഷം ദിര്‍ഹത്തിന്റെ നറുക്കെടുപ്പും 70 ശതമാനം ഡിസ്‌കൗണ്ടും

ദുബൈ: യുഎഇയുടെ 50ആം ദേശീയദിന ആഘോഷം ഗംഭീരമാക്കാനൊരുങ്ങി ദുബൈ. വെടിക്കെട്ട്, വന്‍ ഡിസ്‌കൗണ്ടുകള്‍, നറുക്കെടുപ്പുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് ദുബൈ ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 2 മുതല്‍ 11 വരെയാണ് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷ പരിപാടി.

വെടിക്കെട്ട്
uae national day dubai2
ഡിസംബര്‍ 2, 3 തിയ്യതികളില്‍ രാത്രി 8 മണി, 8.30, 9 മണി എന്നീ മൂന്ന് സമയങ്ങളിലാണ് വെടിക്കെട്ട് നടക്കുക. ദി പാമിലെ പോയിന്റെ, അറ്റ്‌ലാന്റിസ്; ബ്ലൂവാട്ടേഴ്‌സ്; ജുമൈറ ബീച്ചിലെ എത്തിസലാത്ത് ബീച്ച് കാന്റീന്‍; ലാമിര്‍, ബുര്‍ജ് അല്‍ അറബ് എന്നിവിടങ്ങളിലാണ് വെടിക്കെട്ട് നടക്കുക.

ഡിസ്‌കൗണ്ടുകളും ഓഫറുകളും
മാജിദ് അല്‍ ഫുത്തൈം മാള്‍, ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാള്‍, ദുബൈ മാള്‍, ദുബൈ ഔട്ട്‌ലെറ്റ് മാള്‍ തുടങ്ങിയ ദുബയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ ഡിസംബര്‍ 13 വരെ 50 മുതല്‍ 70 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.

5 ലക്ഷം ദിര്‍ഹത്തിന്റെ നറുക്കെടുപ്പ്
uae national day dubai3
www.idealz.com എന്ന വെബ്‌സൈറ്റ് വഴി 50 ദിര്‍ഹത്തിന് ലഭിക്കുന്ന യുബേല്‍ ബാഡ്ജ് എന്ന ടിക്കറ്റ് വഴി 5 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കാന്‍ അവസരം.

ബീച്ച് കാന്റീന്‍
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 11 വരെയാണ് സണ്‍സെറ്റ് മാളിന് പിറകില്‍ ജുമൈറ ബീച്ചില്‍ ഒരുക്കുന്ന ഇത്തിസലാത്ത് ബീച്ച് കാന്റീന്‍. ലൈവ് പ്രകടനം ഉള്‍പ്പെടെ വിവിധ പരിപാടികള്‍ നടക്കും.

നഗരം ചുറ്റും വിനോദം
ഡിസംബര്‍ 2 മുതല്‍ 11 വരെ അയല്ല, അല്‍ ഹര്‍ബൈയ എന്നീ പ്രാദേശിക ബാന്റുകള്‍ വിവിധ കലാപരിപാടികളുമായി നഗരം ചുറ്റും.

 

Most Popular