Wednesday, January 19, 2022
HomeNewsfeed50 വയസ്സുകാരിയെ അപാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രവാസിക്ക് 10 വര്‍ഷം തടവ്

50 വയസ്സുകാരിയെ അപാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രവാസിക്ക് 10 വര്‍ഷം തടവ്

ദുബൈ: ദുബയില്‍ 50 വയസുകാരിയെ അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ വിദേശിക്ക് ശിക്ഷ വിധിച്ചു. യൂറോപ്യന്‍ വനിതയാണ് ബലാത്സംഗത്തിനിരയായത്. പ്രതിക്ക് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച ദുബൈ ക്രിമിനല്‍ കോടതി, ശിക്ഷാ കാലാവധി കഴിഞ്ഞ് ഇയാളെ നാടുകടത്തണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കേസിന് ആസ്പദമായ സംഭവം. ബിസിനസുകാരനാണെന്നാണ് പ്രതി സ്വയം പരിചയപ്പെടുത്തിയത്. ഇയാളുടെ വലിയ അപ്പാര്‍ട്ട്‌മെന്റ് ആകര്‍ഷകമായ വിലയ്ക്ക് വില്‍ക്കാമെന്ന് വാഗ്ദാനം ചെയ്തു.

അപ്പാര്‍ട്ട്‌മെന്റ് കാണാനായാണ് പരാതിക്കാരിയെയും സുഹൃത്തിനെയും പ്രതി ക്ഷണിച്ചത്. ഇതനുസരിച്ച് പ്രതിയുടെ താമസ സ്ഥലത്തെത്തിയ ഇവരെ അയാള്‍ കടന്നുപിടിക്കുകയായിരുന്നു. വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോവുകയും അവിടെ പൂട്ടിയിടുകയും ചെയ്‌തെന്നും എതിര്‍ത്താല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ALSO WATCH

Most Popular