കോവിഡ് പ്രതിരോധം: ഇന്ത്യന്‍ മെഡിക്കല്‍ സംഘം യുഎഇയിലേക്ക്

indian medical team to uae

ദുബയ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നുള്ള മെഡിക്കല്‍ സംഘത്തിന് യുഎഇയിലേക്ക് പറക്കാന്‍ അനുമതി. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട 88 അംഗ സംഘമാണ് യുഎഇയില്‍ എത്തുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ യുഎഇക്കുള്ള ഇന്ത്യയുടെ പിന്തുണ എന്ന നിലക്കാണ് സംഘത്തെ അയക്കുന്നത്.

നാട്ടിലേക്ക് ലീവിന് വന്ന് ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോവാന്‍ സാധിക്കാത്തവരും യുഎഇയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ ഈയിടെ റിക്രൂട്ട് ചെയ്ത ഡോക്ടര്‍മാരും സംഘത്തിലുണ്ടെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ നാഥ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലായിരിക്കും 88 അംഗ സംഘം അബൂദബിയില്‍ എത്തുക. ഇവര്‍ക്കു പറക്കാന്‍ വേണ്ട അനുമതി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നല്‍കിയിട്ടുണ്ട്. ബാക്കി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവുമെന്ന് വിപുല്‍ നാഥ് അറിയിച്ചു. യുഎഇയുടെ അഭ്യര്‍ഥന പ്രകാരമാണ് മെഡിക്കല്‍ സംഘത്തെ അയക്കുന്നത്.

മെഡിക്കല്‍ സംഘത്തെ അയക്കുന്നതിനു പുറമെ അവധിക്ക് നാട്ടില്‍ പോയ ആരോഗ്യപ്രവര്‍ത്തകരെ കൊണ്ടുവരാന്‍ വിമാന സര്‍വീസ് അനുവദിക്കണമെന്നും എന്നാവശ്യപ്പെട്ട് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിരുന്നു.

The UAE Embassy in India announced on Saturday that Indian authorities had permitted 88 doctors and nurses to travel to the UAE to help with efforts to beat coronavirus.