Saturday, October 23, 2021
HomeGulfUAEകടല്‍ ചുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിയത് നാലു കുരുന്നുജീവനുകള്‍; റാസല്‍ഖൈമയില്‍ ഹീറോയായി സ്വദേശി

കടല്‍ ചുഴിയില്‍ നിന്ന് രക്ഷപ്പെടുത്തിയത് നാലു കുരുന്നുജീവനുകള്‍; റാസല്‍ഖൈമയില്‍ ഹീറോയായി സ്വദേശി

റാസല്‍ഖൈമ: കടലില്‍ മുങ്ങിത്താഴ്ന്ന നാലു കുട്ടികളെ ശക്തമായ തിരമാലകളെ വകവയ്ക്കാതെ രക്ഷപ്പെടുത്തിയ സ്വദേശിക്ക് അഭിനന്ദനപ്രവാഹം. ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ജാസിം റാഷിദ് റജബ് ആണു സാഹസികമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അല്‍ റംസ് ക്രീക്കില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ചുഴിയില്‍പ്പെടുകയായിരുന്നു. അവധി ദിവസം ബോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി മടങ്ങുമ്പോഴാണ് ജാസിം അപകടവിവരം അറിഞ്ഞത്. ഉടന്‍ ബോട്ടില്‍ അതിവേഗം അപകട സ്ഥലത്തേക്കു കുതിക്കുകയായിരുന്നു.

സ്ഥലത്തെത്തുമ്പോള്‍ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. ശക്തമായ തിരമാലകള്‍ക്കിടയില്‍ സാഹസികമായാണ് നാലു പേരെയും രക്ഷപ്പെടുത്തിയത്.


 

Most Popular