Monday, December 5, 2022
HomeGulfUAEഅബൂദബി ബിഗ് ടിക്കറ്റ്; സ്വര്‍ണം നേടിയവരില്‍ ആറ് ഇന്ത്യക്കാര്‍

അബൂദബി ബിഗ് ടിക്കറ്റ്; സ്വര്‍ണം നേടിയവരില്‍ ആറ് ഇന്ത്യക്കാര്‍

ദുബൈ: അബൂദബി ബിഗ് ടിക്കറ്റിന്റെ ഗോള്‍ഡ് പ്രമോഷനില്‍ സ്വര്‍ണം ലഭിച്ച 12 പേരില്‍ ആറ് ഇന്ത്യക്കാര്‍. നാല് പാകിസ്താന്‍കാരും ഓരോ ഫിലിപ്പീന്‍സ്, ഈജിപ്ത് സ്വദേശികളുമാണ് 100 ഗ്രാം വീതം സ്വര്‍ണം കരസ്ഥമാക്കിയത്.

അബൂദബി ബിഗ് ടിക്കറ്റ് ഇതാദ്യമായാണ് ടിക്കറ്റ് എടുക്കുന്നവരില്‍ നിന്ന് നറുക്കു വീഴുന്ന 12 പേര്‍ക്ക് പ്രത്യേക സ്വര്‍ണ സമ്മാനം പ്രഖ്യാപിച്ചത്.

ആബിദ് ഹുസൈന്‍(പാകിസ്താന്‍), മുഹമ്മദ് നഈം(പാകിസ്താന്‍), ജോലിഡോ റോഡ്രിഗസ്(ഇന്ത്യ), വിനോദ് കുമാര്‍(ഇന്ത്യ), വിനീഷ് എ(ഇന്ത്യ), ഫഹദ് റഹ്‌മാന്‍(ഇന്ത്യ), അബ്ദുല്‍ റഊഫ് ശെയ്ഖ്(ഇന്ത്യ), താരിഖ് ഷഹ്‌സാദ്(പാകിസ്താന്‍), ഡാനിലോ ഓര്‍പിയ(ഫിലിപ്പീന്‍സ്), മൊഹാബ് എല്‍ തായിബ്(ഈജിപ്ത്), റ്യാന്‍ റോഡ്രിഗസ്(ഇന്ത്യ), സെയ്ദ് നഖ്വി(പാകിസ്താന്‍) എന്നിവാണ് സ്വര്‍ണ സമ്മാനത്തിന് അര്‍ഹരായത്.

സ്വര്‍ണ സമ്മാനത്തിന് പുറമേ ഡിസംബര്‍ 3ന് നടക്കുന്ന 12 മില്യന്‍ ദിര്‍ഹത്തിന്റെ മെഗാ പ്രൈസ് നറുക്കെടുപ്പിലും ഇവര്‍ക്ക് പങ്കെടുക്കാം.

Abu Dhabi Big Ticket: See who won gold at the draw

Most Popular