അബൂദബിയില്‍ പുതിയ റഡാര്‍ സംവിധാനം ജനുവരി മുതല്‍

abu dhabi new radar system

അബൂദബി: നിയമലംഘകരെ പിടികൂടാന്‍ ജനുവരി 1 മുതല്‍ അബൂദബിയില്‍ പുതിയ റഡാര്‍ സംവിധാനം വരും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവര്‍, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ തുടങ്ങിയവരെ പുതിയ റഡാര്‍ സംവിധാനം പിടികൂടും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ റഡാര്‍ സ്ഥാപിക്കുന്നുണ്ട്.

വെഹിക്കുലാര്‍ അറ്റന്‍ഷന്‍ ആന്റ് സേഫ്റ്റി ട്രാക്കര്‍ എന്ന സംവിധാനം അബൂദബി പോലിസും അബൂദബി ഡിജിറ്റല്‍ അതോറിറ്റിയും സംയുക്തമായാണ് സ്ഥാപിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴി വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്താണ് പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്. കടന്നു പോവുന്ന ഓരോ വാഹനങ്ങളുടെയും ഉയര്‍ന്ന റെസല്യൂഷനിലുള്ള ചിത്രങ്ങള്‍ കാമറ പകര്‍ത്തും. ഈ ചിത്രം സ്വയം വിശകലനം ചെയ്താണ് മൊബൈല്‍ ഉപയോഗിക്കുന്നവരെയും സീറ്റ് ബെല്‍റ്റ് ഇടാത്തവരെയും മറ്റും തിരിച്ചറിയുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ വാഹനമോടിക്കുന്നയാള്‍ക്ക് എസ്എംസ് സന്ദേശം ലഭിക്കും.
Abu Dhabi countdown: 5 days to go before new traffic radars go live