Sunday, November 28, 2021
HomeNewsfeedചിത്രങ്ങള്‍ പങ്കുവയ്ക്കാം; അബൂദബിയില്‍ സൗജന്യമായി സന്ദര്‍ശിക്കാം

ചിത്രങ്ങള്‍ പങ്കുവയ്ക്കാം; അബൂദബിയില്‍ സൗജന്യമായി സന്ദര്‍ശിക്കാം

അബൂദബി: അബൂദബിയില്‍ താമസിക്കുന്നവര്‍ക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും സൗജന്യമായി അബൂദബിയില്‍ എത്തിക്കാന്‍ അവസരം. ഡിപാര്‍ട്‌മെന്റ് ഓഫ് കള്‍ചര്‍ ആന്‍ഡ് ടൂറിസം ആണ് ടൈം ഈസ് നൗ എന്ന പേര്‍ പ്രത്യേക സമ്മാന പദ്ധതി പ്രഖ്യാപിച്ചത്.

വിജയിക്കുന്നവര്‍ക്ക് വിമാനടിക്കറ്റും താമസ സൗകര്യവും ഒരുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് മത്സരം. അബൂദബിയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ നല്ല ചിത്രങ്ങള്‍ ഫെയ്‌സ് ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ പങ്കുവയ്ക്കണം. #InAbuDhabi #TimeIsNow എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ഈ ചിത്രങ്ങള്‍ @VisitAbuDhabi എന്നതില്‍ ടാഗ് ചെയ്യണം.

അബൂദബിയില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന രണ്ടു കൂട്ടുകാരുടെയോ, കുടുംബാംഗങ്ങളുടെയോ പേരും നല്‍കണം. നാലു ദിവസം കൂടുമ്പോള്‍ വിജയികളെ @VisitAbuDhabi എന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രഖ്യാപിക്കും.

 

Most Popular