Monday, December 5, 2022
HomeNewsfeedഅബൂദബിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അബൂദബിയില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അബൂദബി: അബൂദബിയില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. വിളയാങ്കോട് സെന്റ് മേരീസ് സ്‌കൂളിനു സമീപം ജഹാ മന്‍സിലില്‍ മൂപ്പന്റകത്ത് അസൈനാര്‍ (70) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 45 വര്‍ഷമായി അബൂദബി അല്‍ ബാദി ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. കുഞ്ഞിമംഗലം തെരുവത്തെപുരയില്‍ മുഹമ്മദ് – ആമിന ദമ്പതികളുടെ മകനാണ്.

ഭാര്യ: സൂപ്പിയാടകത്ത് കുഞ്ഞാമിന. മക്കള്‍: ഹസീന (അല്‍ ഐന്‍), ജസീന, അനസ് ഹസ്സന്‍ (അബൂദബി). മരുമക്കള്‍: ജാബിര്‍(അല്‍ഐന്‍), അബ്ദുല്‍ കരീം (ദുബൈ), മുബീന (കോഴിക്കോട്).

മൃതദേഹം നടപടിക്രങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് പിലാത്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Most Popular