Thursday, January 27, 2022
HomeNewsfeedഅബൂദബിയില്‍ അമുസ്ലിംകള്‍ക്കായി പ്രത്യേക കോടതി ആരംഭിച്ചു

അബൂദബിയില്‍ അമുസ്ലിംകള്‍ക്കായി പ്രത്യേക കോടതി ആരംഭിച്ചു

അബുദാബി: പ്രവാസികളായ(Expatriates) അമുസ്ലിംകളുടെ (non-Muslims) കുടുംബ കേസുകള്‍ പരിഗണിക്കാന്‍ അബൂദബിയില്‍ (Abu Dhabi)പ്രത്യേക കോടതി പ്രവര്‍ത്തനമാരംഭിച്ചു. അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ്(എഡിജെഡി)അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി ഉദ്ഘാടനം നിര്‍വഹിച്ചു.

അമുസ്ലിംകളുടെ കുടുംബപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ളതാണ് പുതിയ കോടതി. അമുസ്ലിംകളുടെ കുടുംബകാര്യങ്ങള്‍ക്കായി ആദ്യത്തെ പ്രത്യേക കോടതി സ്ഥാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്ന് യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു.

വിവാഹം, വിവാഹമോചനം, പിതൃത്വം, പാരമ്പര്യ സ്വത്ത്, വ്യക്തി പദവി എന്നീ വിഷയങ്ങളാണ് ഈ കോടതിയില്‍ പരിഗണിക്കുക. അറബി, ഇംഗ്ലീഷ് ഭാഷകളിലാണ് കോടതി കേസുകള്‍ കേള്‍ക്കുക.

 

Most Popular