Saturday, August 20, 2022
HomeNewsfeedഅബൂദബിയില്‍ കോവിഡ് ടെസ്റ്റിന് പിസിആറിന് പകരം ഉമിനീര്‍

അബൂദബിയില്‍ കോവിഡ് ടെസ്റ്റിന് പിസിആറിന് പകരം ഉമിനീര്‍

അബൂദബി: അബൂദബിയില്‍ നാല് വിഭാഗം ആളുകള്‍ക്ക് മൂക്കില്‍ നിന്ന് സാംപിള്‍ എടുക്കുന്ന പിസിആര്‍ പരിശോധനയ്ക്ക് പകരം ഉമിനീര്‍ ഉപയോഗിക്കാമെന്ന് ആരോഗ്യ വകുപ്പ്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍, കോവിഡിനെതിരേ വാക്‌സിന്‍ എടുത്തവര്‍, ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ചില രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

കോവിഡ് പരിശോധനയ്ക്ക് വിശ്വസനീയവും ലളിതവുമായ പരിശോധനാ രീതിയാണ് ഉമിനീര്‍ വഴിയുള്ളതെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചിരുന്നു. പ്രായസമില്ലാതെ സാംപിള്‍ ശേഖരിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. രോഗത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പരിശോധനയ്ക്ക് കൂടുതല്‍ ഉചിതം ഉമിനീരാണ്.

Most Popular

Energy Casino Kod Promocji 2022