Thursday, January 27, 2022
HomeNewsfeedസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിന്‍

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ വാക്‌സിന്‍

അബൂദബി: അബൂദബിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നാളെ മുതല്‍ കോവിഡ് വാക്സിന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നു. അംഗീകൃത നഴ്‌സുമാരും ക്ലിനിക്കുമുള്ള സ്‌കൂളുകളില്‍ സ്‌കൂള്‍ അങ്കണത്തിലും മറ്റുള്ളവര്‍രക്ക് പ്രദേശത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും മിനി പ്രൈം അസസ്‌മെന്റ് സെന്ററിലുമായാണ് വാക്‌സിന്‍ നല്‍കുക.

3 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സിനോഫാമും 12നു മുകളിലുള്ള കുട്ടികള്‍ക്ക് ഫൈസറുമാണ് നല്‍കുന്നത്. ഫൈസര്‍ വേണമെന്ന് ആഗ്രഹിക്കുന്ന 11 വയസ്സിനു താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ പ്രത്യേക സമ്മതപത്രം നല്‍കണം. 5 മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്കു ഫൈസര്‍ നല്‍കാന്‍ യുഎഇ ആരോഗ്യവകുപ്പ് നവംബറില്‍ അനുമതി നല്‍കിയിരുന്നു. 16 വയസ്സിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും സ്‌കൂള്‍ പ്രവേശനത്തിന് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു.

ഇതനുസരിച്ച് ഈ വിഭാഗത്തിലുള്ളവരില്‍ ഭൂരിഭാഗവും 2 ഡോസ് വാക്‌സിനും എടുത്തിട്ടുണ്ട്. നവംബറിലെ കണക്കനുസരിച്ച് അബൂദബിയിലെ മൊത്തം വിദ്യാര്‍ഥികളുടെ 39% വാക്‌സി സ്വീകരിച്ചു.

 

Most Popular